കേരള ബ്ലാസ്റ്റേഴ്സ് ടിക്കറ്റുകൾ ഇന്ന് മുതൽ മുത്തൂറ്റിലും

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റുകൾ ഇന്ന് മുതൽ ഓഫ് ലൈനായും ലഭിക്കും. മുത്തൂറ്റിലൂടെ ആകും ടിക്കറ്റുകൾ ലഭ്യമാകുക. മുത്തൂറ്റ് ഫിൻ കോർപിന്റെ കേരളത്തിലെ എല്ലാ ബ്രാഞ്ചുകളിൽ നിന്നും ടിക്കറ്റ് സ്വന്തമാക്കാം. നേരത്തെ ഓൺലൈനിൽ എത്തിയ ടിക്കറ്റുകൾ ബുക്ക്മൈ ഷോ സെർവർ ഡൗൺ ആയതു കൊണ്ടും ആരാധകരുടെ തിരക്ക് കൊണ്ടും പലർക്കും ടിക്കറ്റ് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ വർഷവും മുത്തൂറ്റിന്റെ ബ്രാഞ്ചുകളിലൂടെ ടിക്കറ്റ് വില്പന ഉണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസറാണ് മുത്തൂറ്റ്. കലൂർ സ്റ്റേഡിയത്തിനടുത്ത് സ്ഥാപിക്കുന്ന പ്രത്യേക കൗണ്ടറിലൂടെയും ഐ എസ് എൽ ടിക്കറ്റുകൾ നാളെ മുതൽ വാങ്ങാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement