
തോങ്ങോസിം ഹാവോകിപിനെ ബെംഗളൂരു സ്വന്തമാക്കി. ഈ മണിപ്പൂരി സ്ട്രൈക്കർ കഴിഞ്ഞ വർഷം കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലായിരുന്നു കളിച്ചത്. പക്ഷെ സ്റ്റീവ് കോപ്പലിനു കീഴിൽ വേണ്ടത്ര അവസരങ്ങൾ കിട്ടാത്തതും പരിക്കും താരത്തെ അലട്ടി. 30 ലക്ഷം വിലയുള്ള സ്ട്രൈക്കർ മുൻ സീസണിൽ എഫ് സി ഗോവയ്ക്കു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനു വേണ്ടിയും ഹാവോകിപ്പ് ഇറങ്ങുന്നുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial