ഒഡീഷ എഫ് സിയുടെ യുവതാരമായ തൊയ്ബ സിങ് ക്ലബിൽ കരാർ പുതുക്കി. പുതുതായി മൂന്നു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്. 20കാരനായ തൊയ്ബ അവസാന രണ്ടു വർഷമായി ഒഡീഷ എഫ് സിക്ക് ഒപ്പം ഉണ്ട്. വേർസറ്റൈൽ താരമായ തൊയ്ബ ഫുൾബാക്കായും സെന്റർ ബാക്കായും മിഡ്ഫീൽഡറായും കളിക്കാറുണ്ട്. മുമ്പ് പഞ്ചാബ് എഫ് സിയുടെ താരമായിരുന്നു.
ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 16 ടീമുകളെ തൊയ്ബ പ്രതിനിധീകരിച്ചിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ 9 മത്സരങ്ങളിലും ഒഡീഷക്കായി കളിച്ചിട്ടുണ്ട്. ആകെ 28 മത്സരങ്ങൾ താരം ഒഡീഷക്ക് വേണ്ടി കളിച്ചു. മിനേർവ അക്കാദമിയിലൂടെ വളർന്ന താരമാണ്.
https://twitter.com/OdishaFC/status/1602998376533921792?s=19