Picsart 23 08 30 12 24 00 752

മലയാളി താരം തേജസ് കൃഷ്ണ ഇനി ഇന്റർ കാശിയിൽ

യുവ ഡിഫൻഡർ തേജസ് കൃഷ്ണ ഇനി ഐ ലീഗ് ക്ലബായ ഇന്റർ കാശിയിൽ. കഴിഞ്ഞ മാസം കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഐ എസ് എല്ലിലെ പുതിയ ക്ലബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയിൽ തേജസ് കരാർ ഒപ്പിവെച്ചിരുന്നു. ഇപ്പോൾ ഒരു വർഷത്തെ ലോൺ കരാറിലാണ് പഞ്ചാബ് എഫ് സി തേജസിനെ ഇന്റർ കാശിയിലേക്ക് അയച്ചിരിക്കുന്നത്. മൂന്ന് വർഷത്തെ കരാർ പഞ്ചാബ് എഫ് സിയിൽ ഉള്ള തേജസ് സീസൺ അവസാനം തിരികെ പഞ്ചാബ് എഫ് സിയിൽ തന്നെ എത്തും.

കഴിഞ്ഞ ജനുവരി മുതൽ തേജസ് കൃഷ്ണയെ കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീമിനൊപ്പം ഉണ്ടായിരുന്നു. പക്ഷെ സീനിയർ ടീമിൽ അവസരം ലഭിച്ചിരുന്നില്ല. സെന്റർ ബാക്കായ തേജസ് വേഴ്സറ്റൈൽ താരമാണ്.

കളിച്ച വിവിധ ഏജ് കേറ്റഗറിയിലും കയ്യടി വാങ്ങിയിട്ടുള്ള തേജസ് മുമ്പ് ലൂക്ക സോക്കർ ക്ലബ്, ബാസ്കോ ഒതുക്കുങ്ങൽ, ഓസോൺ എഫ്‌സി ബെംഗളൂരു, പ്രോഡിജി സ്‌പോർട്‌സ് എന്നീ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. ഗോൾ സ്‌കോറിംഗ് കഴിവുള്ള ഡിഫൻഡർ ആണ് തേജസ്.

Exit mobile version