ആശാൻ വരുന്നു, ബ്ലാസ്റ്റേഴ്സ് ഒരുക്കങ്ങൾക്ക് കരുത്ത്

അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സ് ബെഞ്ചിനു സമീപം ശാന്തനായി നിന്ന് തന്ത്രങ്ങൾ കണക്കു കൂട്ടുന്ന കോപ്പലാശാനെ കാണാം. കേരളക്കര കോപ്പലാശാനെ സ്നേഹിച്ചതിന് കോപ്പലാശാൻ തിരിച്ചു നൽകാൻ പോകുന്ന ഒരു സീസൺ കൂടിയാണ്. താരതമ്യേന താരങ്ങൾ കുറഞ്ഞ. പല പൊസിഷനിലും ഒരു താരം വരെ ഇല്ലാതിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ഫൈനൽ വരെ എത്തിയതിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്കുള്ള അത്ര തന്നെയോ അതിലേറയോ പങ്ക് സ്റ്റീവ് കോപ്പൽ എന്ന മാനേജർക്കുണ്ടായിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തന്റെ വലിയ പരിചയ സമ്പത്ത് മുഴുവൻ ശാന്തനായി അദ്ദേഹം കേരളത്തിനു നൽകി. സ്വന്തമായി ഒരു ലെഫ്റ്റ് ബാക്ക് വരെ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെ എത്തിച്ചത് എന്നതും കൂടെ ഓർത്താൽ കോപ്പൽ ആശാന്റെ മികവ് അറിയാം. എന്തായാലും നിരന്തരമായ ചർച്ചകൾക്ക് ഒടുവിൽ കോപ്പൽ ആശാൻ കേരളത്തിലേക്ക് തിരിച്ചുവരാം എന്ന് ഉറപ്പു നൽകിയിരിക്കുകയാണ്.

ട്രാൻസ്ഫറുകൾക്ക് മേൽ തനിക്ക് സമ്പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന ഡിമാൻഡ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ കൊണ്ട് അംഗീകരിപ്പിച്ചാണ് കോപ്പൽ ആശാൻ വരുന്നത് എന്നാണ് വിവരങ്ങൾ. അങ്ങനെയാണെങ്കിൽ കേരളത്തിന് വേണ്ടി മികച്ച ഒരു ടീമിനെ തന്നെ കോപ്പൽ ഒരുക്കുമെന്നാണ് കേരള ആരാധകരുടെ പ്രതീക്ഷ. മുൻ വർഷങ്ങളിൽ താരങ്ങളെ വാങ്ങുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പിശുക്ക് കാണിക്കുകയാണ് എന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.

എന്തായാലും സി കെ വിനീതിനെയും ഡിഫൻഡർ ജിങ്കനേയും നിലനിർത്താനാകും കോപ്പലിന്റെ ആദ്യ ശ്രമങ്ങൾ. കഴിഞ്ഞ സീസണിലെ വിദേശ താരങ്ങൾക്കു പകരം വിദേശ താരങ്ങളേയും കോപ്പലിന് കണ്ടെത്തേണ്ടി വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകാനഡയോട് നാണംകെട്ട് പാക്കിസ്ഥാന്‍, അര്‍ജന്റീനയ്ക്ക് രണ്ടാം ജയം
Next articleപണമെറിഞ്ഞ് എവർട്ടണ്‍