Site icon Fanport

വലിയ ഓഫറുകൾ വന്നാലും ചെന്നൈയിൻ വിടില്ല എന്ന് താപ

ചെന്നൈയിനിൽ തന്നെ തുടരും എന്ന് യുവ മിഡ്ഫീൽഡർ അനിരുദ്ധ് താപ. വലിയ ഓഫറുകൾ തനിക്ക് വരുന്നുണ്ട് എന്നും അത് ഫുട്ബോളിൽ സാധാരണയാണെന്നും താൻ ചെന്നൈയിനിൽ തന്നെ തുടരും എന്നും താപ പറഞ്ഞു. താൻ ചെന്നൈയിനിൽ അതീവ സന്തോഷവാനാണ്. ഇനിയും ഒരു വർഷത്തെ കരാർ ഇവിടെ ബാക്കിയുണ്ട്. അതുവരെ ചെന്നൈയിനിൽ തുടരും. അതു കഴിഞ്ഞുള്ളത് അപ്പോൾ നോക്കാമെന്നും താപ പറഞ്ഞു.

ഈ കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനം കാഴ്ചവെച്ച ചെന്നൈയിനിലെ അപൂർവ്വം പോസിറ്റീവുകളിൽ ഒന്നായിരുന്നു അനിരുദ്ധ താപ. അനിരുദ്ധ താപയുടെ മികവിൽ സൂപ്പർ കപ്പിൽ മുന്നേറാനും ചെന്നൈയിനായിരുന്നു. ഈ സീസണിൽ കൂടുതൽ അവസരം ലഭിച്ചതാണ് തന്റെ കളിയെ മെച്ചപ്പെടുത്തിയത് എന്ന് അനിരുദ്ധ് താപ പറഞ്ഞു. നിർഭാഗ്യമാണ് ചെന്നൈയിനെ കഴിഞ്ഞ സീസണിൽ പിറകിലാക്കിയത് എന്നും അനിരുദ്ധ താപ അഭിപ്രായപ്പെട്ടു.

Exit mobile version