അനിരുദ്ധ് താപ ചെന്നൈയിനിൽ പുതിയ കരാർ ഒപ്പുവെക്കും

- Advertisement -

ചെന്നൈയിൻ എഫ് സിയുടെ യുവതാരം അനിരുദ്ധ് താപ ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. 2016 മുതൽ ചെന്നൈയിനൊപ്പം ഉള്ള താരമാണ് അനിരുദ്ധ് താപ. ചെന്നൈയിന്റെ പ്രധാന താരം കൂടിയായ താപയ്ക്ക് രണ്ടു വർഷത്തേക്കുള്ള പുതിയ കരാർ ആണ് ചെന്നൈയിൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ചെന്നൈയിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ താപയ്ക്ക് പ്രധാന പങ്കുണ്ടായിരുന്നു.

ഒരു ഗോളും 5 അസിസ്റ്റുമാണ് താപ ലീഗിൽ സംഭാവന ചെയ്തത്. മറ്റു ക്ലബുകൾ താപയെ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വലിയ ഓഫർ ചെന്നൈയിൻ നൽകുന്നത്. ഈ പുതിയ കരാറോടെ താപ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ വേതനം പറ്റുന്ന താരങ്ങളിൽ ഒന്നായി മാറും. ഇതുവരെ ചെന്നൈയിനു വേണ്ടി 55 മത്സരങ്ങൾ ഐ എസ് എല്ലിൽ താപ കളിച്ചിട്ടുണ്ട്. മൂന്ന് ഗോളുകളും ഒമ്പത് അസിസ്റ്റും മധ്യനിരയിൽ നിന്ന് സംഭാവന ചെയ്യാനും താരത്തിനായി.

Advertisement