കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പകരം വെക്കാൻ ആരുമില്ല – തങ്ബോയ് സിങ്ടോ

- Advertisement -

കൊൽക്കത്തൻ ആരാധകരെ കുറിച്ച് എല്ലാവരും പറയുമെങ്കിലും ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പകരം വെക്കാൻ ആരുമില്ലായെന്ന് കേരള ബ്ലാസ്റ്റേഴ് അസിസ്റ്റന്റ് മാനേജർ തങ്ബോയ് സിങ്ടോ.

കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്താനുള്ള കാരണം വ്യക്തമാക്കുന്നതിനിടെയാണ് സിങ്ടോ കേരളെ ആരാധകരെ പ്രത്യേകം എടുത്ത് പറഞ്ഞത്. നോർത്ത് ഈസ്റ്റിൽ തനിക്ക് ചെയ്യാനാവുന്നതൊക്കെ ചെയ്തൂ എന്നും കേരള ബ്ലാസ്റ്റേഴ്സിലേക്ക് ആണെങ്കിൽ മാത്രമേ നോർത്ത് ഈസ്റ്റു വിട്ടുവരൂ എന്ന് ആദ്യമേ ചിന്തിച്ചതാണെന്നും തങ്ബോയ് സിങ്ടോ വ്യക്തമാക്കി. ഡെക്കാൻ ക്രോണിക്കളിനു വേണ്ടു അരുൺ ജോർജ് നടത്തിയ ഇന്റർവ്യൂവിലാണ് സിങ്ടോ മനസ്സു തുറന്നത്.

കേരളത്തിലെ പുതിയ വിനീതിനേയും റാഫിയേയും റിനോ ആന്റോയേയും കണ്ടെത്തുകയാണ് തന്റെ ലക്ഷ്യം. നോർത്ത് ഈസ്റ്റിൽ ഏഴു സംസ്ഥാനങ്ങൾ ഉള്ളതു കൊണ്ട് അവിടെ ടാലന്റുകൾ കണ്ടെത്താൻ എളുപ്പമായിരുന്നു കേരളത്തിൽ അത്ര എളുപ്പമാകില്ലാ അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കുറച്ച് ക്ഷമയോടെ കാത്തിരിക്കണമെന്നും സിങ്ടോ അഭ്യർത്ഥിക്കുന്നു.

സിങ്ടോയുമായി അരുൺ ജോർജ് നടത്തിയ ഇന്റർവ്യൂവിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം

http://epaper.deccanchronicle.com/epaper_main.aspx#page2

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement