“ബ്ലാസ്റ്റേഴ്സിനെ ലോക ബ്രാൻഡായി വളർത്തൽ ലക്ഷ്യം” – സിങ്ടോ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനെ ഇന്ത്യയിലെ എന്നല്ല ലോകത്തെ തന്നെ മികച്ച ബ്രാൻഡായി വളർത്തലാണ് തങ്ങളുടെ ലക്ഷ്യം എന്ന് കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് തങ്ബോയ് സിങ്ടോ. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കൂട്ടായ്മ ആയ മഞ്ഞപ്പടയുടെ യൂടൂബ് ചാനലിനു നൽകിയ ഇന്റർവ്യൂവിലാണ് സിങ്ടോ ക്ലബിന്റെ ഭാവി പരിപാടികളെ കുറിച്ച് മനസ്സു തുറന്നത്. താൻ കണ്ടതിൽ വെച്ചേറ്റവും വലിയ ആരാധകനിരയാണ് ഇതെന്നും കൊൽക്കത്ത ക്ലബുകളൊക്കെ ഈ ആരാധകർക്കു മുന്നിൽ പിറകോട്ടു പോകുമെന്നും സിങ്ടോ അഭിപ്രായപ്പെട്ടു.

കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ ടീമുകളുടെ ട്രയൽസിൽ പങ്കെടുക്കുക ആയിരുന്ന സിങ്ടോ കേരളത്തിൽ അന്നും ഇന്നും എന്നും മികച്ച ടാലന്റുകൾ ഉണ്ടെന്നും എന്നാൽ അത് വളർത്തി എടുക്കാനുള്ള സിസ്റ്റമാണ് ഇല്ലാണ്ടായത്. അതിനുള്ള പരിഹാരമാണ് ബ്ലാസ്റ്റേഴ്സ് തേടുന്നത് എന്നും പറഞ്ഞു. ടീം സെലക്ഷനിലെ യുവതാരങ്ങളുടെ മിശ്രണം ടീമിന്റെ ഭാവിക്കു വേണ്ടി കോച്ച് റെനി ആവശ്യപ്പെട്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട യൂടൂബ് ചാനൽ തുടങ്ങിയിട്ടുള്ള ആദ്യ ഷോയിലാണ് സിങ്ടോ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും ഒഫീഷ്യൽസും ആരാധകരുമൊക്കെയായി നിരവധി പരിപാടികൾ മഞ്ഞപ്പട ചാനലിൽ ഉണ്ടാകുമെന്നാണ് മഞ്ഞപ്പട പറയുന്നത്.

ഇന്റർവ്യൂ ഇവിടെ കാണാം:

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement