പത്ത് പേരുമായി കളിച്ച് മുംബൈയെ സമനിലയിൽ കുരുക്കി ജെംഷദ്പൂർ

ഐഎസ്എല്ലിൽ പത്ത് പേരുമായി കളിച്ച് മുംബൈ സിറ്റി എഫ്സിയെ സമനിലയിൽ കുരുക്കി ജെംഷദ്പൂർ എഫ്സി. ആദ്യ പകുതിയിൽ തന്നെ പത്ത് പേരായി ചുരുങ്ങിയ ജെംഷദ്പൂർ എഫ്സി പൊരുതിയാണ് സമനില നേടിയത്. വാൽസ്കിസ് ജെംഷദ്പൂരിനായി ഗോളടിച്ചപ്പോൾ മുംബൈ സിറ്റിയുടെ ഗോൾ നേടിയത് മുൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ബർതലമോവ് ഒഗ്ബചെയാണ്.

പലതവണ മുംബൈ സിറ്റി ഗോളിനായി ശ്രമിച്ചെങ്കിലും ജെംഷദ്പൂരിന്റെ വലക്ക് മുന്നിൽ വൻമതിലായി നിന്ന ടിപി രെഹ്നേഷ് കളിയുടെ ഗതിമാറ്റുകയായിരുന്നു. ജെംഷദ്പൂരിന്റെ ഐടൊർ മണ്രോയ് ചുവപ്പ് വാങ്ങി 28ആം മിനുട്ടിൽ തന്നെ കളം വിട്ടിരുന്നു. ഇന്ന് സമനില വഴങ്ങിയെങ്കിലും മുംബൈ സിറ്റി എഫ്സി തന്നെയാണ് പോയന്റ് നിലയിൽ ഒന്നാമത്. അതേ സമയം ജെംഷദ്പൂർ എഫ്സി ഐഎസ്എൽ പോയന്റ് ആറാം സ്ഥാനത്തേക്കുയർന്നു.

Exit mobile version