അത്ലറ്റികൊ കൊൽക്കത്തക്ക് ഇനി ടെഡി ഷെറിങ്ഹാം ഹെഡ് കോച്ച്‌

യൂറോപ്യൻ ട്രെബിൾ വിന്നർ, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ടെഡി ഷെറിങ്ഹാം ഇനി ഐഎസ്എൽ ടീം അത്ലറ്റികൊ കൊൽക്കത്തയെ പരിശീലിപ്പിക്കും. ഇന്നലെയാണ് ഷെറിങ്ഹാമിനെ പരിശീലകനായി നിയമിക്കാൻ അത്ലറ്റികൊ തീരുമാനത്തിലെത്തിയത്. അത്ലറ്റികൊ കൊൽക്കത്തയുടെ ഹെഡ് കോച്ചായി ഷെറിങ്ഹാം ഉടൻ ചുമതലയേൽക്കും.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പിന്തുടരുന്നവർക്ക് സുപരിചതമായ പേരാണ് ടെഡി ഷെറിങ്ഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ് 1999ൽ ട്രെബിൾ നേടിയപ്പോൾ ടീമംഗമായിരുന്നു ഷെറിങ്ഹാം. ഫുട്ബാൾ ലോകം കണ്ട ഏറ്റവും മികച്ച തിരിച്ചു വരവുകളിൽ ഒന്നായ, 99ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യുണിക്കിനെതിരെ ഫെർഗി ടൈം സമനില ഗോൾ നേടിയത് ഷെറിങ്ഹാം ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൂടെ 3 പ്രീമിയർ ലീഗ്, 1 എഫ്എ കപ്പ്, 1 ചാമ്പ്യൻസ് ലീഗ് എന്നിവ നേടിയ ഷെറിങ്ഹാം ടോട്ടൻഹാം, വെസ്റ്റ്ഹാം തുടങ്ങിയ പ്രീമിയർ ലീഗ് ക്ലബുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

https://youtu.be/xD_Kpd3E6Ug

2014ൽ വെസ്റ്റ്ഹാം യുണൈറ്റഡിന്റെ അറ്റാക്കിങ് കോച്ചായി നിയമിക്കപ്പെട്ട ഷെറിങ്ഹാം ടീമിന്റെ കളിക്കുന്ന ശൈലി തന്നെ മാറ്റിമറിക്കുന്നതിൽ മികച്ച പങ്കു വഹിച്ചിരുന്നു. തുടർന്ന് രണ്ടാം ഡിവിഷൻ ക്ലബായ സ്റ്റിവനേജ് എഫ്സിയുടെ മാനേജർ ആയി ചുമതല ഏറ്റെടുത്തെങ്കിലും അതിൽ പരാജയപ്പെടുകയായിരുന്നു. അതെ സമയം കഴിഞ്ഞ ദിവസം അത്ലറ്റികൊ ആഷ്‌ലി വെസ്റ്റ്‌വുഡിനെ ടീമിന്റെ ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചിരുന്നു.

അത്ലറ്റികൊ കഴിഞ്ഞ ദിവസം ഗോൾ കീപ്പർ ദെബ്ജിത് മജൂംദാറിനെയും ഡിഫൻഡർ പ്രബീർ ദാസിനെയും നിലനിർത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരയ അത്ലറ്റികൊ ഇപ്രാവശ്യവും കിരീടം നേടുമെന്നുറപ്പിച്ചാണ് ഇറങ്ങിയിട്ടുള്ളത് എന്ന് തന്നെയാണ് കാണിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial