കേരളത്തിൽ കളിക്കാൻ ഭയം ഉണ്ടെന്ന് എടികെ കോച്ച് ടെഡി ഷെറിംഗ്ഹാം

- Advertisement -

കേരളത്തിനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങുന്നതിൽ ഇത്തിരി ഭയമുണ്ടെന്ന് സമ്മതിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും എടികെ കൊൽക്കത്തയുടെ കോച്ചുനായ ടെഡി ഷെറിങ്ഹാം. ഇന്ന നടന്ന ഐ എസ് എൽ മീഡിയ മീറ്റിലാണ് ടെഡി ആദ്യ മത്സരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞത്.

കേരളത്തിന്റെ ഗ്യാലറിയിൽ 60000തിൽ അധികം കാണികൾ തന്റെ ടീമിനെതിരെ ആർപ്പു വിളിക്കുന്നുണ്ടാകും എന്നതു കൊണ്ട് തന്നെ അതൊരു പ്രത്യേക അനുഭവം ആയിരിക്കും എന്ന് ടെഡി പറഞ്ഞു. തങ്ങൾക്ക് കൊച്ചി ഗ്യാലറി ഒരു യുദ്ധസമാനമായ അന്തരീക്ഷമാകും നൽകുക എന്നാണ് കരുതുന്നത് എന്നും ടെഡി പറഞ്ഞു.

പതിനേഴാം തീയതി ആദ്യ മത്സരത്തിലാണ് എടികെ കൊൽക്കത്ത കൊച്ചിയിൽ എത്തുന്നത്. റോബി കീൻ കേരളത്തിന്റെ ഒപ്പം ഉണ്ടാകില്ല എന്നതും ടെഡി ഷെറിങ്ഹാം മാധ്യമങ്ങളോട് പറഞ്ഞു‌ ദുബൈയിൽ വെച്ച് പരിക്കേറ്റ കീൻ ഒന്നോ രണ്ടോ ആഴ്ച കളത്തിന് പുറത്തായിരിക്കും എന്ന് ടെഡി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement