Site icon Fanport

യൂറോപ്പിലെ വാഗ്ദാനങ്ങൾ നിരസിച്ചാണ് താൻ ഡെൽഹിയിൽ എത്തിയത് എന്ന് തെബാർ

യൂറോപ്പിൽ നിന്നുള്ള ഓഫറുകൾ നിരസിച്ചാണ് താൻ വീണ്ടും ഡെൽഹി ഡൈനാമോസിൽ എത്തിയത് എന്ന് സ്പാനിഷ് മിഡ്ഫീൽഡർ മാർകോസ് തെബാർ‌. ഇന്ന് നടന്ന ഐ എസ് എൽ പ്രസ് മീറ്റിലായിരുന്നു താരം ഡെൽഹിയിലേക്കുള്ള തന്റെ മടങ്ങിവരവിനെ കുറിച്ച് പറഞ്ഞത്. ഈ വർഷം തനിക്ക് ആദ്യം യൂറോപ്പിൽ നിന്നായിരുന്നു ഓഫറുകൾ വന്നത്. എന്നാൽ ഇന്ത്യയിൽ നിന്ന് ഒരു ഓഫറിന് വേണ്ടി താൻ കാത്തിരുന്നു. അത് ഡെൽഹി ആയി എന്നറിഞ്ഞപ്പോൾ പിന്നെ ഒന്നും ചിന്തിക്കേണ്ടി വന്നില്ല എന്നും തെബാർ പറഞ്ഞു.

കഴിഞ്ഞ സീസണിൽ പൂനെ സിറ്റിക്കായി കളിച്ച താരം 2016 സീസണിലായിരുന്നു തെബാർ ഡെൽഹിക്കായി കളിച്ചത്. ആ സീസണിൽ താരം തിളങ്ങി നിൽക്കുകയും ചെയ്തിരുന്നു. ഡെൽഹിക്കായി മുമ്പ് 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ ഇതുവരെ 29 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഒരു ഗോളും അഞ്ച് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

Exit mobile version