അവസാനം ജംഷദ്പൂർ ഗോളടിച്ചു, ആശാന് ആദ്യ ജയം

- Advertisement -

 

ജംഷദ്പൂർ എഫ് സി ചരിത്രത്തിലെ ആദ്യ ഗോളിനായുള്ള കാത്തിരിപ്പിന് അങ്ങനെ അവസാനമായി. ഇന്ന് തങ്ങളുടെ സീസണിലെ നാലാം മത്സരത്തിൽ ഡെൽഹി ഡൈനാമോസിന്റെ തട്ടകത്തിൽ ചെന്നാണ് ആദ്യ ഗോളും ആദ്യ ജയവും ജംഷദ്പൂർ സ്വന്തമാക്കിയത്.

പന്ത് കൈവശം വെക്കുന്നതിലല്ല അത് ഉപയോഗിക്കുന്നതിലാണ് കാര്യം എന്ന് സ്റ്റീവ് കോപ്പലിന്റെ സംഘം ഇന്ന് തെളിയിക്കുകയായിരുന്നു. പന്ത് കൂടുതൽ സമയം കൈവശം വെച്ച് ഡെൽഹി അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പാടെ പരാജയപ്പെട്ടപ്പോൾ കൗണ്ടറുകളിലൂടെയും വേഗതയിലൂടെയും നിരവധി അവസരങ്ങൾ സൃഷ്ടിച്ച ജംഷദ്പൂർ അർഹിച്ച ജയം സ്വന്തമാക്കുകയായിരുന്നു‌.

കളിയുടെ 59ആം മിനുട്ടിൽ തങ്ങളുടെ ആദ്യ ഗോളിൻ. ജംഷദ്പൂർ അടുത്തെത്തി. പക്ഷെ ഡെൽഹി വഴങ്ങിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആൻഡ്രെ ബിക്കിക്കായില്ല. ആദ്യ ഗോളിനായി ഇനിയും മത്സരങ്ങൾ കാത്തിരിക്കേണ്ടി വരും ജംഷദ്പൂർ എന്നു കരുതിയെങ്കിലും നിമിഷങ്ങൾക്കകം വിദേശ താരം അസുകയിലൂടെ ജംഷദ്പൂർ എഫ് സി ആദ്യ ഗോൾ കണ്ടെത്തി. കളി ജയിക്കാനും ആ ഗോൾ മതിയായിരുന്നു‌.

നാലു മത്സരങ്ങൾ പൂർത്തിയായപ്പോൾ ജംഷദ്പൂർ 3 സമനിലയും ഒരു ജയവും ഉൾപ്പെടെ 6 പോയന്റുമായി അഞ്ചാം സ്ഥാനത്തെത്തി. ഡെൽഹി ഡൈനാമോസ് 9ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement