സസ്പെൻഷനെ പേടിയില്ല, നാളെയും മികച്ച ടീമിനെ തന്നെ ഇറക്കും

കേരള ബ്ലാസ്റ്റേഴ്സ് നാളെ നിർണായക മത്സരത്തിൽ എഫ് സി ഗോവയെ നേരിടുമ്പോൾ മൂന്ന് താരങ്ങൾ ആണ് സസ്പെൻഷൻ ഭീഷണിയിൽ ഉള്ളത്. എന്നാൽ സസ്പെൻഷനെ ഭയക്കുന്നില്ല എന്നും നാളെ കരുത്തുറ്റ ടീമിനെ തന്നെ ഇറക്കും എന്നും ഇവാൻ പറഞ്ഞും സ്റ്റാർടിംഗ് ഇലവനിലെ സ്ഥിരാംഗങ്ങളായ ആൽവാരോ, ഡിയസ്, പൂട്ടിയ ഇവർ മൂന്ന് പേരും ഒരു മഞ്ഞ കാർഡ് കൂടെ കിട്ടിയാൽ സസ്പെൻഷൻ കിട്ടുന്ന സാഹചര്യത്തിലാണ് ഉള്ളത്. അങ്ങനെ സംഭവിച്ചാൽ അവർക്ക് പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് എത്തുക ആണെങ്കിൽ പ്ലേ ഓഫിൽ എത്തിയാൽ ആദ്യ പാദ മത്സരത്തിൽ ഇറങ്ങാനാവില്ല.

സസ്പെൻഷൻ സ്വാഭാവികമാണ്. ഫുട്ബോളിൽ അതൊക്കെ സംഭവിക്കാം. പകരം ഇറക്കാൻ താരങ്ങൾ ഉണ്ട് എന്നും അതുകൊണ്ട് ഭയമില്ല എന്നും ഇവാൻ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലും ഇതായിരുന്നു അവസ്ഥ എന്നും അവരാരും സസ്പെൻഷൻ വാങ്ങിയില്ല. അതേ നിലപാട് ആകും നാളത്തെ മത്സരത്തിലും എന്നും ഇവാൻ പറഞ്ഞു.