“സുനിൽ ഛേത്രി ബെംഗളൂരു എഫ് സിയിൽ തന്നെ കരിയർ അവസാനിപ്പിക്കും”

Img 20210226 015631
Credit: Twitter
- Advertisement -

ബെംഗളൂരു എഫ് സിയുടെ ക്യാപ്റ്റൻ സുനിൽ ഛേത്രി ബെംഗളൂരു എഫ് സി വിട്ടു പോകും എന്ന് താൻ കരുതുന്നില്ല എന്ന് ബെംഗളൂരു എഫ് സിയുടെ താൽക്കാലിക പരിശീലകൻ നൗഷാദ് മൂസ. ബെംഗളൂരു എഫ് സി ക്യാപ്റ്റൻ ഏഴു വർഷമായി ഈ ക്ലബിൽ കളിക്കുന്നു എന്നും അതുകൊണ്ട് തന്നെ ഛേത്രിക്ക് ഈ ക്ലബുമായി വലിയ ബന്ധം ഉണ്ട് എന്നും മൂസ പറഞ്ഞു.

ഛേത്രി ബെംഗളൂരു എഫ് സിയിൽ തന്നെ കരിയർ അവസാനിപ്പിക്കും എന്നാണ് താൻ വിശ്വസിക്കുന്നത് എന്നും മൂസ പറഞ്ഞു. ഇന്നലെ സുനിൽ ഛേത്രി ഗോൾ നേടിയിരുന്നു എങ്കിലും ബെംഗളൂരു എഫ് സി പരാജയപ്പെടുക ആയിരുന്നു. ഈ സീസൺ ബെംഗളൂരു എഫ് സിക്ക് വളരെ മോശമായിരുന്നു. പുതിയ കോച്ചിന് കീഴിൽ എ എഫ് സി കപ്പിൽ എങ്കിലും മെച്ചപ്പെ പ്രകടനം നടത്താൻ ആകും ബെംഗളൂരു എഫ് സിയുടെ ഇനിയുള്ള ശ്രമം.

Advertisement