Picsart 22 10 18 19 37 30 852

സുമീത് പസ്സിക്ക് എതിരെ ഉള്ള വിമർശനങ്ങൾ അന്യായയവും അനാവശ്യവും ആണെന്ന് കോൺസ്റ്റന്റൈൻ

ഈസ്റ്റ് ബംഗാൾ താരം സുമീത് പസ്സിക്ക് എതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾ ശരിയല്ല എന്നുൻ ജനങ്ങൾ സുമീത് എന്ന വ്യക്തിയെയും പരിഗണിക്കേണ്ടതുണ്ട് എന്നും ക്ലബ് പരിശീലകൻ കോൺസ്റ്റന്റൈൻ പറഞ്ഞു. കഴിഞ്ഞ കളിയിൽ അത്ര നന്നായല്ല സുമീത് പസ്സി കളിച്ചിരുന്നത്. എന്നാൽ മുൻ ഗെയിമുകളിൽ മറ്റ് ചില താരങ്ങളും മോശം പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. അത് സ്വാഭാവികമാമണ്. കോൺസ്റ്റന്റൈൻ പറഞ്ഞു.

ഞങ്ങൾ പ്രീ-സീസൺ ആരംഭിച്ചപ്പോൾ, പസ്സി ഞങ്ങൾക്കായി നിരവധി പൊസിഷനുകള കളിക്കുകയും നിർത്താതെ അധ്വാനിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ കളികളിലും പരിശീലനത്തിലും അവൻ തന്റെ എല്ലാം നൽകുന്നുണ്ട്. പാസിയെക്കുറിച്ചുള്ള ഈ വിമർശനങ്ങൾ അസംബന്ധം ആണെന്ന് കോൺസ്റ്റന്റൈൻ പറഞ്ഞു.

“ഈ വിമർശനങ്ങളിൽ നമ്മൾ അൽപ്പം ശ്രദ്ധിക്കണമെന്ന് ഞാൻ കരുതുന്നു. അവനും വികാരങ്ങളുണ്ട്, കളിക്കാരുടെ ജീവിതത്തെ വിമർശനങ്ങൾ ബാധിക്കില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇത്രയും വിമർശനങ്ങൾ അന്യായവും അനാവശ്യവുമാണെന്ന് ഞാൻ കരുതുന്നു.” കോൺസ്റ്റന്റൈൻ പറഞ്ഞു.

Exit mobile version