സുബ്രതാ പോളിന് ഐ എസ് എല്ലിൽ പുതിയ റെക്കോർഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ നടന്ന ജംഷദ്പൂരും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തോടെ ഇന്ത്യയുടെ സ്പൈഡർമാൻ സുബ്രതാ പോളിന് പുതിയ ഐ എസ് എൽ റെക്കോർഡ് ആയി. ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ ക്ലീൻഷീറ്റുള്ള സുബ്രതാ പോൾ ഇന്നലെ 20 ക്ലീൻ ഷീറ്റുകൾ തികയ്ക്കുന്ന ആദ്യ താരമായി സുബ്രതാ പോൾ.

20 ക്ലീൻ ഷീറ്റുകളിൽ ഏഴും ഈ സീസണിൽ സ്വന്തമാക്കിയതാണ്. മുംബൈ സിറ്റിക്കും നോഎത്ത് ഈസ്റ്റിനും വേണ്ടി ഗ്ലോവ് അണിഞ്ഞപ്പോൾ ആയിരുന്നു ബാക്കി ക്ലീൻ ഷീറ്റുകൽ. ക്ലീൻ ഷീറ്റിൽ രണ്ടാം സ്ഥാനത്തുള്ള രഹ്നേഷിന് ഇപ്പോഴും 11 ക്ലീൻ ഷീറ്റ് മാത്രമെ ഉള്ളൂ. ഈ സീസണിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമും സുബ്രതാ പോളിന്റെ ജംഷദ്പൂർ ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial