
ഡ്രാഫ്റ്റിൽ ഉള്ള ഏറ്റവും വില പിടിച്ച ഗോൾകീപ്പറായ സുബ്രതാ പാളിനെ ടാറ്റ സ്വന്തമാക്കി. ഇപ്പോൾ ഇന്ത്യൻ ടീമിൽ പകരക്കാരന്റെ റോളിലാണ് എങ്കിലും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായാണ് ‘സ്പൈഡർമാനെ’ കണക്കാക്കുന്നത്. 87 ലക്ഷം രൂപയാണ് സുബ്രതയുടെ വില.
കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വല കാത്തിരുന്നു. അവസാനം ഉണ്ടായ ഉത്തേജക വിവാദത്തിൽ നിന്ന് കരകയറി വരികയാണ് സുബ്രതാ പാൾ ഇപ്പോൾ. മുമ്പ് മുംബൈ സിറ്റിക്കു വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, പൂനെ, പ്രയാഗ് യുണൈറ്റഡ് തുടങ്ങി ഡി എസ് കെ ശിവജിയൻസ് വരെ നിരവധി ക്ലബുകളുടെ വല സുബ്രതാ പാൾ കാത്തിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial