സുഭാഷിഷ് മുംബൈ സിറ്റിയോട് വിട പറഞ്ഞു

- Advertisement -

മുംബൈ സിറ്റിയുടെ‌ ഡിഫൻഡറായിരുന്ന സുഭാഷിഷ് ബോസ് അടുത്ത സീസൺ മുതൽ ക്ലബിൽ ഉണ്ടാവില്ല. മുംബൈ സൊറ്റിയോട് യാത്ര പറയുന്നതായി ഇന്ന് ഔദ്യോഗിക കുറിപ്പിൽ സുഭാഷിഷ് അറിയിച്ചു. അവസാന രണ്ട് സീസണിലും മുംബൈ സിറ്റിയുടെ പ്രധാന താരമായിരുന്നു സുഭാഷിഷ്. മുംബൈ സിറ്റിക്കായി കളിക്കാൻ കഴിഞ്ഞത് അഭിമാനമായിരുന്നു എന്നും ക്ലബിൽ തന്നെ പിന്തുണച്ചവർക്കെല്ലാം നന്ദി പറയുന്നു എന്നും സുഭാഷിഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

എ ടി കെ മോഹൻ ബഗാനിലേക്ക് ആയിരുന്നു സുഭാഷിഷ് കൂടുമാറുക എന്നാണ് സൂചന. ഈ പ്രഖ്യാപനവും അടുത്ത ദിവസങ്ങളിൽ ഉണ്ടാകം. രണ്ടു വർഷത്തെ കരാറിലാണ് ഐ എസ് എൽ ചാമ്പ്യന്മാർ കൂടിയായ എ ടി കെ കൊൽക്കത്ത സുഭാഷിഷിനെ സ്വന്തമാക്കുന്നത്. മുമ്പ് ബെംഗളൂരു എഫ് സിക്കു വേണ്ടിയും മോഹൻ ബഗാനും വേണ്ടിയും സുഭാഷിഹ്സ് കളിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ പൂനെ എഫ് സി, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകളുടെയും ഭാഗമായിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിലെയും സ്ഥിരാംഗമാണ് സുഭാഷിഷ്.

Advertisement