കേരള ബ്ലാസ്റ്റേഴ്സിന്റെ സുഭാഷിഷ് റോയ് ഇനി ജംഷദ്പൂർ എഫ് സിയിൽ

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വലകാത്ത സുഭാഷിഷ് റോയ് ചൗധരിയെ ജംഷദ്പൂർ എഫ് സി സ്വന്തമാക്കി. ഇന്നാണ് താരം ജംഷദ്പൂർ എഫ് സിയുമായി സുഭാഷിഷ് റോയ് കരാർ ഒപ്പുവെച്ചത്. സൂപ്പർ കപ്പിനു ശേഷമാകും സുഭാഷിഷ് ജംഷദ്പൂരിൽ ചേരുക. നേരത്തെ ചെന്നൈ സിറ്റിയുടെ മിഡ്ഫീൽഡർ സൂസൈരാജിനെയും ജംഷദ്പൂർ സൈൻ ചെയ്തിരുന്നു

സുബ്രതാ പോളീന്റെ കരാർ പുതുക്കിയതിന് ശേഷവും പുതിയ ഗോൾകീപ്പറെ ജംഷദ്പൂർ സൈൻ ചെയ്യും എന്ന് ആരും കരുതിയിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയപ്പോൾ എല്ലാം ഇത്തവണ സുഭാഷിഷ് മികച്ച പ്രകടനം നടത്തിയിരുന്നു. സുഭാഷിഷ് പോകുന്നതോടെ ഒരു മികച്ച ഇന്ത്യൻ ഗോൾകീപ്പറിനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് നിർബന്ധിതമാകും.

37 ലക്ഷം രൂപയ്ക്കായിരുന്നു സുഭാഷിഷ് റോയ് കഴിഞ്ഞ ഡ്രാഫ്റ്റിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മുമ്പ് ഐ എസ് എല്ലിൽ എഫ് സി ഗോവയ്ക്കായും ഡെൽഹി ഡൈനാമോസിനു വേണ്ടിയും അത്ലറ്റിക്കോ കൊൽക്കത്തയ്ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ബംഗാളുകാരനായ സുഭാഷിഷ് റോയ് ഈസ്റ്റ് ബംഗാളിന്റെ വലയും കാത്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅയര്‍ലണ്ടിനെ മറികടന്ന് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിനു യോഗ്യത നേടി
Next articleഇബ്രാഹിമൊവിച് ഇനി എൽ എ ഗാലക്സിയിൽ