
ഈ സീസൺ ഐ എസ് എല്ലിൽ ഹോം ടീമുകൾക്ക് കഷ്ടകാലമാണെന്നാണ് തോന്നുന്നത്. ഇതുവരെ നടന്ന അഞ്ചു മത്സരങ്ങളിൽ ഒരൊറ്റ മത്സരത്തിൽ മാത്രമാണ് ഹോം ടീം വിജയിച്ചത്. പൊതുവെ എല്ലാ ലീഗിലും ഹോം ടീം മത്സരങ്ങൾ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് ഐ എസ് എല്ലിൽ ഇങ്ങനെ ഒരു അപൂർവ്വ കാഴ്ച.
നടന്ന അഞ്ചു മത്സരങ്ങളിൽ ബെംഗളൂരു എഫ് സി മാത്രമാണ് ഹോം അഡ്വാന്റേജ് മുതലാക്കിയത്. കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ബെംഗളൂരു വിജയിച്ചത്. ബെംഗളൂരുവിന്റെ ജയം ഒഴിച്ചാൽ ബാക്കു നാലു ഹോം ടീമുകൾക്കും നിരാശ ആയിരുന്നു ഫലം.
പൂനെ സിറ്റിയും ചെന്നൈയിൻ എഫ് സിയും ഹോം ഗ്രൗണ്ടിൽ പരാജയപെട്ടപ്പോൾ കേരളത്തിനും നോർത്ത് ഈസ്റ്റിനും നിറഞ്ഞ ഗ്യാലറി ഒപ്പം പിന്തുണയ്ക്കായി ഉണ്ടായിട്ടും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കേരളത്തിനും നോർത്ത് ഈസ്റ്റിനും ഒരു ഗോൾ പോലും നേടാനും കഴിഞ്ഞില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial