Picsart 23 06 16 16 32 45 911

സ്റ്റീവൻ ഡയസ് ഇനി ജംഷഡ്പൂർ റിസർവ് ടീമിന്റെ പരിശീലകൻ

ജംഷഡ്പൂർ എഫ്‌സി റിസർവ് ടീമിന്റെ ഹെഡ് കോച്ചായി സ്റ്റീവൻ ഡയസിനെ നിയമിച്ചതായി ജംഷഡ്പൂർ എഫ്‌സി അറിയിച്ചു. അംബർനാഥ് യുണൈറ്റഡ് അറ്റ്ലാന്റ എഫ്‌സിയുടെ ഹെഡ് കോച്ചായിരുന്ന ഡയ്സ് ഒരു ഇടവേളക്ക് ശേഷമാണ് ജംഷഡ്പൂരിലേക്ക് മടങ്ങി വരുന്നത്. നേരത്തെ 2109ൽ ജംഷഡ്പൂരിന്റെ സീനിയർ ടീം അസിസ്റ്റന്റ് പരിശീലകനായി ഡയസ് പ്രവർത്തിച്ചിട്ടുണ്ട്.

അംബർനാഥ് യുണൈറ്റഡ് ഈ വർഷം ഐ-ലീഗ് സെക്കൻഡ് ഡിവിഷന്റെ ഫൈനൽ റൗണ്ടിലെത്തിയിരുന്നു‌. 2022 ലും 2023 ലും മുംബൈ എഫ്എ എലൈറ്റ് ഡിവിഷൻ കിരീടങ്ങളിലേക്കും മുംബൈ വനിതാ ലീഗ് കിരീടങ്ങളിലേക്കും അദ്ദേഹം ക്ലബ്ബിനെ നയിച്ചു. മഹാരാഷ്ട്ര സന്തോഷ് ട്രോഫി ടീമിന്റെ മുഖ്യ പരിശീലകൻ കൂടിയായിരുന്നു അദ്ദേഹം. മുമ്പ് ഒഡീഷ എഫ്‌സിയിൽ അസിസ്റ്റന്റ് കോച്ചായിരുന്നു സ്റ്റീവൻ.

എയർ ഇന്ത്യ, മഹീന്ദ്ര യുണൈറ്റഡ്, മുംബൈ എഫ്‌സി, ഭാരത് എഫ്‌സി തുടങ്ങിയ മുൻനിര ക്ലബ്ബുകളിലും 2014-ൽ ഡൽഹി ഡൈനാമോസിനൊപ്പം ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലും കളിച്ചിട്ടുള്ള താരം കൂടിയാണ് ഡയസ്.

Exit mobile version