സ്നേഹത്തിൽ ചാലിച്ച ആശാൻ ട്രോളുകൾ

- Advertisement -

സിനിമയോ രാഷ്ട്രീയമോ സ്പോർട്ട്സോ എന്തു തന്നെയാകട്ടെ, അപ്പോള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ ഇറങ്ങിയിരിക്കും. വിമർശനങ്ങളാണ് പലപ്പോഴും ട്രോളുകളായി ഇറങ്ങാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാവുകയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇന്റർ നാഷണൽ ചളു യൂണിയനിലെ ട്രോളന്മാർ. കേരള ബ്ളാസ്റ്റേഴ്‌സിനെ ഐഎസ്എൽ ഫൈനലിൽ എത്തിച്ച കോച്ച് സ്റ്റീവ് കോപ്പലിനെ വെച്ചുള്ള ട്രോളുകളാണ് നവമാധ്യമങ്ങളിൽ ട്രെണ്ടുന്നത്. രണ്ടര മാസത്തോളം നടന്ന ഐഎസ്എൽ മത്സരങ്ങൾക്ക് ശേഷം തന്റെ നാട്ടിൽ തിരിച്ചെത്തിയ കോപ്പലിനു കേരളത്തിൽ ജീവിച്ചത് മൂലം വന്ന മാറ്റങ്ങൾ എന്തൊക്കെയായിരിക്കും എന്നാണു ട്രോളന്മാർ ഭാവനയിൽ കാണുന്നത്. മലയാളികളുടെ ശീലങ്ങളും സ്വഭാവങ്ങളും ട്രോളുകളിൽ കാണാം. മലയാളികളുടെ സദാചാരബോധത്തെയും ട്രോളന്മാർ കണക്കിന് കളിയാക്കുന്നുണ്ട്. ഈ ട്രോളുകളെല്ലാം കോപ്പലാശാന്റെ മുന്നിലും ആരെങ്കിലും എത്തിക്കുമെന്നാണ് ട്രോളർമാരുടെ പ്രതീക്ഷ.


കേരളത്തിൽ ആയിരുന്നപ്പോൾ സ്ഥിരമായി ചമ്മന്തി കൂട്ടി ഭക്ഷണം കഴിച്ചതായിരുന്നല്ലോ

 
വിനീതിനെയും വെറുതെ വിടുന്നില്ല

 

മുന്തിരിച്ചാറില്ലാത്ത എന്ത് ആശംസകൾ

 

കോച്ചിംഗിനിടയിൽ പുലിമുരുഗൻ കണ്ട് കാണും

 
അതുപിന്നെ കേരളത്തിലിങ്ങനെ ആണല്ലോ

മലയാളത്തെ പറയുന്നോ !!
കോപ്പലാശാനല്ലാതെ വേറെയാര്

 

വടംവലിയില്ലാത്ത ആഘോഷങ്ങളോ ?

 

ബീഡി മതി !

പഴമെങ്കി പഴം!

 

അല്ല പിന്നെ ഇതൊക്കെ പബ്ലിക്കായാണോ

 

Advertisement