അവസാന വർഷത്തെ എല്ലാ സെമി ഫൈനലിസ്റ്റുകളും ഇത്തവണ പടിക്കുപുറത്ത്

- Advertisement -

ഐ എസ് എൽ ഇത്തവണ പ്ലേ ഓഫിലേക്ക് എത്തുമ്പോൾ ശ്രദ്ധേയമാകുന്നത് കഴിഞ്ഞ വർഷം സെമി കളിച്ച നാലു ടീമുകളിൽ ഒരു ടീമു പോലും പ്ലേ ഓഫിൽ ഉണ്ടാകില്ല എന്നതാണ്‌. കഴിഞ്ഞ വർഷം സെമി ഫൈനൽ കളിച്ച എടികെ കൊൽക്കത്ത, കേരള ബ്ലാസ്റ്റേഴ്സ്, ഡെൽഹി ഡൈനാമോ, മുംബൈ സിറ്റി എന്നിവർ പ്ലേ ഓഫ് യോഗ്യത നേടില്ലാ എന്ന് ഉറപ്പിച്ചു.

കഴിഞ്ഞ തവണ ഒന്നാം സ്ഥാനം നേടിയ മുംബൈ സിറ്റി ഇത്തവണ ഏഴാം സ്ഥാനത്തും, രണ്ടാം സ്ഥാനക്കാരായിരുന്ന കേരളം ഇത്തവണ ആറാം സ്ഥനത്തും, മൂന്നാമതുണ്ടായിരുന്ന ഡെൽഹി ഇത്തവണ എട്ടാം സ്ഥാനത്തും, നാലാമതുണ്ടായിരുന്ന കൊൽക്കത്ത ഇത്തവണ ഒമ്പതാം സ്ഥാനത്തുമാണ് നിൽക്കുന്നത്.

ഡ്രാഫ്റ്റും വിദേശ താരങ്ങളെയും പരിശീലകരേയു നിലനിർത്താനാകാത്തതും ആണ് ഐ എസ് എല്ലിൽ ഒരു ടീമിനു സ്ഥിരത ഇല്ലാത്തതിന് കാരണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement