Starhe Kerala Blasters

ബെംഗളൂരു എഫ്‌സിയുടെ ക്ലീൻ ഷീറ്റ് യാത്ര നാളെ അവസാനിപ്പിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

നാളെ നടക്കുന്ന പോരാട്ടത്തിൽ ബംഗളൂരു എഫ്‌സിയുടെ ക്ലീൻ ഷീറ്റ് റൺ അവസാനിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് ആകും എന്ന് മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാഹ്‌റെ. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ, ലീഗ് ലീഡേഴ്സിന് എതിരെ സ്കോർ ചെയ്യുക എന്നത് ആണ് തൻ്റെ ടീമിൻ്റെ ലക്ഷ്യം എന്ന് സ്റ്റാഹ്രെ ഊന്നിപ്പറഞ്ഞു.

“അവർ ഇതുവരെ ഒരു ഗോൾ വഴങ്ങിയിട്ടില്ല, പക്ഷേ നാളെ അവർ അത് വഴങ്ങും. അതാണ് ഞങ്ങളുടെ ലക്ഷ്യം,” സ്റ്റാഹ്രെ ആത്മവിശ്വാസത്തോടെ പറഞ്ഞു.

“നമ്മൾ ഒരു നല്ല കളി കളിക്കണം. നമ്മൾ ഊർജ്ജസ്വലരായിരിക്കണം, എന്നാൽ നമ്മൾ മിടുക്കരായിരിക്കണം. വേഗത്തിൽ ആക്രമിക്കേണ്ടതുണ്ട്, പക്ഷേ പന്ത് കൈവശം വെച്ച് കളിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോം കാണികളുടെ പിന്തുണയോടെ, ബംഗളൂരു എഫ്‌സിയുടെ പ്രതിരോധ കോട്ട തകർക്കാൻ ആകും എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ സ്റ്റാഹ്രെ പറയുന്നു. ബെംഗളൂരു സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിലും ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.

Exit mobile version