നാളെ 3.30 മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം

നാളെ നടക്കുന്ന ഐ എസ് എൽ ഉദ്ഘാടന മത്സരത്തിന് ആരാധകർക്ക് വൈകിട്ട് 3.30 മുതൽ പ്രവേശനം ഉണ്ടാകും. ഗൈറ്റുകൾ വൈകിട്ട് 3.30 മുതൽ തുറക്കും എന്നാണ് ഐ എസ് എൽ അധികൃതർ പറഞ്ഞിരിക്കുന്നത്. ഉദ്ഘാടന മത്സരമായതിനാൽ വൻ ജനത്തെയാണ് നാളെ കൊച്ചിയിൽ പ്രതീക്ഷിക്കുന്നത്.

രാത്രി 7.30 നാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. മത്സരവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial