സ്പോർടിംഗ് ലിസ്ബൺ സെന്റർ ബാക്ക് ഇനി നോർത്ത് ഈസ്റ്റ് ഡിഫൻസിൽ

സ്പോർടിംഗ് ലിസ്ബൺ താരം മമദു സാംബ എന്ന സാമ്പിന ഇനി ഐ എസ് എല്ലിൽ ബൂട്ടുകെട്ടും. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് സാമ്പിനയെ സൈൻ ചെയ്തിരിക്കുന്നത്. 24കാരനായ സാമ്പിന പോർച്ചുഗലിലെ വൻ ക്ലബായ സ്പോർടിംഗ് ലിസ്ബൺ ബി ടീമിന്റ്ർ സെന്റർ ബാക്കായിരുന്നു. സ്പോർടിംഗിനു വേണ്ടി 72 മത്സരങ്ങൾ കളിച്ചിട്ടുണ്ട് സാമ്പിന.

കഴിഞ്ഞ സീസണിൽ പോർച്ചുഗൽ ക്ലബായ സ്പോർടിംഗ് ഡി കൊവിലയിൽ വായ്പാടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ന്യൂ ഇംഗ്ലണ്ട് റവല്യൂഷൻ ക്ലബിനു വേണ്ടിയും സാമ്പിന കളിച്ചിട്ടുണ്ട്. പോർച്ചുഗലാണ് ജന്മനാട് എങ്കിലും ഗുനിയയെയാണ് സാമ്പിന രാജ്യാന്തര മത്സരങ്ങളിൽ പ്രതിനിധീകരിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയുഎസ് ഓപ്പണിൽ അട്ടിമറികളുടെ ദിവസം 
Next articleശര്‍ദ്ധുല്‍ താക്കൂറിനു അരങ്ങേറ്റം, മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും