Site icon Fanport

സ്പാനിഷ് വിങ്ങർ ഒഡീഷയിലേക്ക്

സ്പാനിഷ് വിങ്ങറും മുൻ ലാലിഗ താരവുമായ അരിഡായി കാബ്രെറ സുവാരസ് ഒഡീഷയിലേക്ക് എത്തുന്നു. യുഡി ലാസ് പാൽമാസിൽ നിന്ന് ആണ് താരം ഒഡീഷ എഫ്സിയിൽ ചേരാൻ ഒരുങ്ങുന്നത്. താരം ഒഡീഷയിൽ ഒരു വർഷത്തെ കരാർ ഒപ്പുവെക്കും. 32-കാരനായ താരം വിംഗർ ഫോർവേഡ്, മിഡ്ഫീൽഡർ എന്നിങ്ങനെ പല പൊസിഷനിലും കളിക്കാൻ കഴിയുന്ന വെർസറ്റൈൽ താരമാണ്.

യുഡി ലാസ് പാൽമാസ് കൂടാതെ മല്ലോർക്ക, ജിറോണ, വലൻസിയ തുടങ്ങിയ ക്ലബുകൾക്കായി താരം കളിച്ചിട്ടുണ്ട്. ലാലിഗ, കോപ്പ ഡെൽ റേ, ലാലിഗ 2 തുടങ്ങിയ ടൂർണമെന്റുകളിൽ ഒക്കെ താരം കളിച്ചിട്ടുണ്ട്. നാഞ്ഞൂറിലധികം മത്സരങ്ങൾ ക്ലബ് തലത്തിൽ താരം ഇതുവരെ കളിച്ചിട്ടുണ്ട്.

Exit mobile version