Site icon Fanport

സ്പാനിഷ് സ്ട്രൈക്കറെ ടീമിൽ എത്തിച്ച് ഡെൽഹി ഡൈനാമോസ്

പുതിയ ഐ എസ് എൽ സീസണു വേണ്ടി പുതിയ സ്ട്രൈക്കറെ ടീമിൽ എത്തിച്ച് ഡെൽഹി ഡൈനാമോസ്. സ്പാനിഷ് സ്ട്രൈക്കറായ അരിദന സന്താനെയെ ആണ് ഡെൽഹി ഡൈനാമോസ് സൈൻ ചെയ്തിരിക്കുന്നത്. ഒരു വർഷത്തെ കരാറാണ് താരം ക്ലബുമായി ഒപ്പുവെച്ചത്. 32കാരനായ താരം കൾചറൽ ലൊയെൻസ എന്ന ക്ലബിലായിരുന്നു അവസാനം കളിച്ചത്.

കഴിഞ്ഞ സീസണിൽ അവിടെ 21 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടിയിരുന്നു. മുമ്പ് തായ്ലാന്റിലെ ബാങ്കോങ് ഗ്ലാസ് എഫ് സിയിൽ കളിച്ചിട്ടുള്ള സന്താനെ അവിടെ 16 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടിയിരുന്നു. സ്പാനിഷ് ക്ലബായ ടെനെരിഫെയിലും കളിച്ചിട്ടുണ്ട്.

Exit mobile version