
സൗവിക് ചക്രബർത്തിയെ ടാറ്റ സ്വന്തമാക്കി. കഴിഞ്ഞ ഐ എസ് എല്ലിൽ അനസ് എടത്തൊടികയ്ക്ക് ഒപ്പം ഡെൽഹി ഡൈനാമോസ് ഡിഫൻസിന് കരുത്തായ താരം. ഡിഫൻസിൽ എവിടെയും വിശ്വസിച്ച് കളിപ്പിക്കാൻ പറ്റിയ താരമാണ് സൗവിക്. ഡിഫൻസീവ് മിഡായും കളിക്കാറുണ്ട്. ബംഗാൾ സ്വദേശിയായ സൗവികിന് 45 ലക്ഷം രൂപയാണ് വില. മോഹൻ ബഗാൻ ഡിഫൻസിലും സൗവിക് കളിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial