Site icon Fanport

ഹൈദരബാദിന്റെ സിവേരിയോ ഈസ്റ്റ് ബംഗാളിലേക്ക്

യുവ ഫോർവേഡ് ഹാവിയർ സിവേരിയോ ഹൈദരബാദ് വിടും എന്ന് ഉറപ്പായി. താരം ഈസ്റ്റ് ബംഗാളിലേക്ക് പോകും എന്ന് Halfwayfootball റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വർഷത്തെ കരാർ സിവേരിയോ ഈസ്റ്റ് ബംഗാളിൽ ഒപ്പുവെക്കും. അവസാന രണ്ടു വർഷാമായി സിവേരിയോ ഹൈദരബാദിനൊപ്പം ഉണ്ട്.

സിവേരിയോ 23 05 04 00 52 33 573

ഹൈദരബാദിനായി ഐ എസ് എല്ലിൽ 45 മത്സരങ്ങൾ രണ്ടു സീസണുകളിലായി കളിച്ച താരം 12 നിർണായക ഗോളുകൾ നേടിയിരുന്നു. 25കാരനായ താരം ക്ലബിൽ എത്തുന്നത് ഈസ്റ്റ് ബംഗാളിന് കരുത്താകും. ലാസ്പാമാസ്, റേസിങ് സാൻഡ്രന്റർ, ലഗൂണ തുടങ്ങിയ സ്പാനിഷ് ക്ലബുകൾക്കായി സിവേരിയോ മുമ്പ് കളിച്ചിട്ടുണ്ട്.

Exit mobile version