Picsart 23 03 18 14 11 53 764

ഐഎസ്എൽ: എമർജിങ് പ്ലെയർ ശിവശക്തി തന്നെ

സീസണിലെ ബെംഗളൂരു എഫ്സിയുടെ കണ്ടെത്തൽ ആയ ശിവശക്തി നാരായൺ എമേർജിങ് പ്ലെയർ ഓഫ് ദ് സീസൺ ട്രോഫി കരസ്ഥമാക്കും. വോട്ടെടുപ്പിൽ താരം ആദ്യ സ്ഥാനത്ത് എത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മുംബൈ താരങ്ങൾ ആയ മേഹ്താബ് സിങ്, റാൾതെ, ഈസ്റ്റ് ബംഗാളിന്റെ മഹേഷ് സിങ്, ഒഡീഷയുടെ ഐസക് എന്നിവർ ആണ് എമർജിങ് പ്ലെയർ ആവാൻ മത്സരിച്ച മറ്റ് താരങ്ങൾ.

ആറു ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ബെംഗളൂരുവിന്റെ കുതിപ്പിൽ നിർണായക സാന്നിധ്യം ആയിരുന്നു ശിവശക്തി. പരിക്ക് മൂലം ആദ്യം പുറത്ത് ഇരുന്നെങ്കിലും പിന്നീട് ആദ്യ ഇലവനിൽ സ്ഥാനം തിരികെ പിടിച്ച ശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സീസണിന്റെ തുടക്കത്തിൽ ഡ്യുറന്റ് കപ്പിൽ ടീമിനായി ബൂട്ടു കെട്ടി ഇറങ്ങിയ താരം ഫൈനലിൽ അടക്കം ആറു ഗോളുകൾ ആണ് ടൂർണമെന്റിൽ നേടിയാണ് തന്റെ വരവ് അറിയിച്ചത്. സെമി ഒഴികെ കളത്തിൽ ഇറങ്ങിയ എല്ലാ മത്സരങ്ങളിലും ശിവശക്തി ടീമിനായി ഗോൾ കണ്ടെത്തി. ഐഎസ്എൽ ആദ്യ പകുതിയിൽ പക്ഷെ കാര്യമായി തിളങ്ങാൻ കഴിയാതെ പോയ താരം ജനുവരിയിൽ ടീമിനോടൊപ്പം അപാരമായ ഫോമിലേക്ക് കുതിച്ചു. ഫൈനലിൽ എടികെയെ നേരിടുന്ന ബെംഗളൂരുവിന്റെ പ്രധാന പ്രതീക്ഷകളിൽ ഒരാളാണ് ശിവശക്തി.

Exit mobile version