Site icon Fanport

സിങ്ടോയ്ക്ക് പകരം ഇഷ്ഫാഖ് അഹമ്മദ്, ഇനി കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സിൽ തങ്ബോയ് സിങ്ടോ ഒഴിഞ്ഞ സഹ പരിശീലക സ്ഥാനം ഇഷ്ഫാഖ് ഏറ്റെടുത്തു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഇഷ്ഫാഖ് അഹമ്മദ് അവസാന കുറച്ച് കാലമായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്. ഇഷ്ഫാഖിനെ തന്നെ അസിസ്റ്റന്റ് പരിശീലകനാക്കാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനൊപ്പ നീണ്ട കാലം ഉണ്ടായിരുന്ന താരമാണ് ഇഷ്ഫാഖ്. ടീമിലേക്ക് പുതിയ താരങ്ങളെ എത്തിക്കുന്നതിലും ഇഷ്ഫാഖിന് വലിയ പങ്കുണ്ടാകും. യുവ താരങ്ങളെ മുതൽ സീനിയർ താരങ്ങളെ വരെ കണ്ടെത്താനും അവരെ നയിക്കാനും ഇഷ്ഫാഖ് ഇനി ടീമിനൊപ്പം ഉണ്ടാകും. എ ഐ എഫ് എഫിന്റെ എ കോച്ചിംഗ് ലൈസൻസ് ഇഷ്ഫാഖ് സ്വന്തമാക്കിയിരുന്നു. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ടീം കോച്ചായും ജംഷദ്പൂരിന്റെ സഹ പരിശീലകനായും പ്രവർത്തിച്ച പരിചയവും ഇഷ്ഫാഖ് അഹമ്മദിനുണ്ട്.

Exit mobile version