ഗോവ സിഫ്നിയോസിനെ റാഞ്ചിയത് ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ

- Advertisement -

എഫ് സി ഗോവ സിഫ്നിയോസിനെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് റാഞ്ചിയതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കൊലുംഗയ്ക്ക് പകരം വേറൊരു വിദേശ സ്ട്രൈക്കറെ ഗോവ അന്വേഷിക്കുന്നതിനിടെ ആണ് സിഫ്നിയോസിനെ ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യുന്നതായുള്ള വാർത്തകൾ വന്നത്. താരം ഡച്ച് ക്ലബിനു വേണ്ടിയാണ് ക്ലബ് വിട്ടത് എന്ന വാർത്തകൾ വന്നു എങ്കിലും വാർത്ത വന്ന് മണിക്കൂറുകൾക്കകം എഫ് സി ഗോവ മാനേജ്മെന്റ് സിഫ്നിയോസിനെ സമീപിക്കുകയായിരുന്നു.

ഡച്ച് ക്ലബിന്റെ പ്രതീക്ഷയിലാണ് സിഫ്നിയോസ് ക്ലബ് വിട്ടത് എങ്കിലും ഡച്ച് ക്ലബുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിൽ അവസാനിപ്പിക്കേണ്ടി വന്നു. തുടർന്ന് എഫ് സി ഗോവയുമായുള്ള ചർച്ചകൾ തുടർന്ന സിഫ്നിയോസ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി റിലീസ് ചെയ്ത് ഒരു മണിക്കൂറിനകം എഫ് സി ഗോവയ്ക്കൊപ്പം തീരുമാനിക്കുകയും എഫ് സി ഗോവ ഓഫർ ചെയ്ത കരാർ അംഗീകരിക്കുകയും ആയിരുന്നു.

ഇനി സിഫ്നിയോസ് ഔദ്യോഗികമായി ഒപ്പു വെക്കേണ്ട ഔപചാരികത മാത്രമെ സിഫ്നിയോസും എഫ് സി ഗോവയുമായുള്ളൂ. സിഫ്നിയോസിന്റെ സൈനിംഗിൽ എഫ് സി ഗോവ മാനേജ്മെന്റ് അതീവ സന്തോഷത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement