ഒരു മത്സരം പോലും കളിക്കാതെ ഷിബിൻ രാജ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

20200925 205646
- Advertisement -

ഗോൾകീപ്പർ ഷിബിൻ രാജ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ഒരു സീസൺ മുഴുവൻ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നിട്ടും ഒരു മത്സരം പോലും കളിക്കാൻ കഴിയാതെ ആണ് ശിബിൻ രാജ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. കഴിഞ്ഞ സീസണിൽ രെഹ്നേസിനും ബിലാൽ ഖാനും പിറകിലായിരുന്നു ഷിബിൻ രാജിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ സ്ഥാനം. ക്ലബ് വിടുന്ന ശിബിൻ രാജിനോട് ക്ലബ് ഔദ്യോഗികമായി യാത്ര പറഞ്ഞു.

ഗോകുലത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചാായിരുന്നു ശിബിൻ രാജ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. എന്നാൽ ഷിബിനിൽ വിശ്വാസമർപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറാകാത്തത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് താരത്തിന്റെ പ്രകടനം കാണാനും ആയില്ല. കോഴിക്കോടുകാരനായ ഷിബിൻ രാജ് ഇന്ത്യ എയർ ഫോഴ്സിന്റെ താരമായിരുന്നു. മുമ്പ് രണ്ട് സീസണുകളിൽ മോഹൻ ബഗാനൊപ്പവും ഷിബിൻ ഉണ്ടായിരുന്നു. മുമ്പ് സർവീസസിനോടൊപ്പം സന്തോഷ്‌ ട്രോഫിയും ഷിബിൻ നേടിയിട്ടുണ്ട്‌.

Advertisement