ഷാഹിൻലാലും ഡ്രാഫ്റ്റിൽ സൈൻ ചെയ്തു, കേരളത്തിൽ നിന്ന് 10 താരങ്ങൾ

ഈ സീസണിൽ ഡ്രാഫ്റ്റിൽ എത്തുന്ന പത്താമത്തെ മലയാളി താരമായി ഷാഹിൻലാൽ. ഇന്നാണ് ഷാഹിൻ മുംബൈയിൽ വെച്ച് മെഡിക്കൽ പൂർത്തിയാക്കി ഡ്രാഫ്റ്റിനായി സൈൻ ചെയ്തത്. അടുത്ത ആഴ്ചയാൺ ഡ്രാഫ്റ്റ് നടക്കുന്നത്.

കോഴിക്കോട് സ്വദേശിയാണ് ഷാഹിൻ ലാൽ. ചെന്നൈ സിറ്റിക്ക് വേണ്ടി അവസാന ഐ ലീഗിൽ വലകാത്തിട്ടുള്ള ഷാഹിൻ ലാൽ മുൻ വിവാ കേരള താരം കൂടിയാണ്. പൂനെ എഫ് സിക്ക് വേണ്ടിയും ഭാരത് എഫ്സിക്ക് വേണ്ടിയും ഷഹിൻ ലാൽ ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. പൂനെ എഫ് സിക്കു വേണ്ടി പ്രീമിയർ ലീഗ് ക്ലബായ ബ്ലാക്ക്ബേൺ റോവേഴ്സിനെതിരെ കളിച്ചപ്പോൾ വിദേശ മാനേജറുടെ അടക്കം പ്രശംസ പിടിച്ചുപറ്റിയിരുന്നു ഷാഹിൻലാൽ.

ആദ്യമായാണ് ഷാഹിൻലാൽ ഐ എസ് എല്ലിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഷാഹിൻലാലിന്റെ നിക്കാഹ്. ഷാഹിൻലാലിനെ കൂടാതെ അനസ് എടത്തൊടിക, റിനോ ആന്റോ, മുഹമ്മദ് റാഫി, എം പി സക്കീർ, ജസ്റ്റിൻ സ്റ്റീഫൻ, അബ്ദുൽ ഹക്കു, ഉബൈദ് സി കെ, അജിത് ശിവൻ, അക്ഷയ് ജോഷി തുടങ്ങി പത്തു മലയാളി താരങ്ങളാണ് ഇതുവരെ ഡ്രാഫ്റ്റിന് സൈൻ ചെയ്തത്. സീനിയർ താരം ഡെൻസൺ ദേവദാസ് കൂടെ ഡ്രാഫ്റ്റിൽ എത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐ എസ് എല്ലിൽ സ്പാനിഷ് മയം, കോപാ ദെൽ റേ ചാമ്പ്യനെ സ്വന്തമാക്കി ഗോവ
Next articleശാസ്ത്രി ജയിച്ചു സഹീര്‍ തോറ്റു, ഭരത് അരുണ്‍ ഇന്ത്യന്‍ ബൗളിംഗ് കോച്ച്