ഷാഹിൻലാൽ ഇനി ചെന്നൈയിനിൽ

കോഴിക്കോട്ടുകാരൻ ഷാഹിൻ ലാൽ ഇനി ചെന്നൈയിൻ ക്ലബിന്റെ വല കാക്കും. 8 ലക്ഷം രൂപയ്ക്കാണ് ഷാഹിൻലാലിനെ ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈ സിറ്റിക്ക് വേണ്ടി അവസാന ഐ ലീഗിൽ വലകാത്തിട്ടുള്ള ഷാഹിൻ ലാൽ മുൻ വിവാ കേരള താരം കൂടിയാണ്. പൂനെ എഫ് സിക്ക് വേണ്ടിയും ഭാരത് എഫ്സിക്ക് വേണ്ടിയും ഷഹിൻ ലാൽ ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. പൂനെ എഫ് സിക്കു വേണ്ടി പ്രീമിയർ ലീഗ് ക്ലബായ ബ്ലാക്ക്ബേൺ റോവേഴ്സിനെതിരെ കളിച്ചപ്പോൾ വിദേശ മാനേജറുടെ അടക്കം പ്രശംസ പിടിച്ചുപറ്റിയിരുന്നു ഷാഹിൻലാൽ.

ആദ്യമായാണ് ഷഹിൻലാൽ ഐ എസ് എല്ലിന്റെ ഭാഗമാകുന്നത്. വിവാ കേരളയിലുള്ള കാലം മുതൽ ഫുട്ബോൾ ലോകം ഒരുപാട് പ്രതീക്ഷയോടെ കണ്ട താരമാണ് ഷാഹിൻ ലാൽ. കഴിഞ്ഞ ആഴ്ച നിക്കാഹ് കഴിഞ്ഞ ഷാഹിൻലാലിന് ഈ ഐ എസ് എൽ പ്രവേശനം ഇരട്ടി മധുരമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകോളിൻ അബ്രാഞ്ചസ് ബെംഗളൂരു എഫ് സിയിൽ
Next articleയുമ്നം രാജു ജംഷദ്പൂർ ടാറ്റയിൽ