ഷാഹിൻ ലാൽ ഉൾപ്പെടെ എട്ടു താരങ്ങൾ ചെന്നൈയിൻ വിട്ടു

- Advertisement -

നിലവിലെ ഐ എസ് എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി എട്ടു താരങ്ങളെ റിലീസ് ചെയ്തു. മലയാളി താരം ഷാഹിൻ ലാൽ ഉൾപ്പെടെ ഏഴു താരങ്ങളാണ് കരാർ കാലാവധി അവസാനിച്ചതോടെ ക്ലബ് വിടാൻ തീരുമാനിച്ചത്. ഷാഹിൻലാൽ, ധനചന്ദ്ര സിംഗ്, വിക്രംജിത്, കീനൻ അൽമേഡ, ജൂഡ് ന്വോറുഹ്, കർദോസോ, സഞ്ജയ് ബൽമുചു, പവൻ കുമാർ എന്നിവരാണ് ചാമ്പ്യന്മാരോട് വിട പറഞ്ഞത്.

കഴിഞ്ഞ വർഷം ഡ്രാഫ്റ്റിലൂടെ ചെന്നൈയിൻ എഫ് സിയിൽ എത്തിഉഅ ഷാഹിൻലാലിന് ഒരു മത്സരത്തിൽ വരെ ചെന്നൈയുടെ വലകാക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇതാണ് ഷാഹിൻലാൽ കരാർ പുതുക്കാതിരിക്കനുള്ള കാരണം. ഷാഹിൻലാലിന്റെ അടുത്ത നീക്കം എവിടേക്കാണെന്ന് വ്യക്തമല്ല. ഐ എസ് എൽ തുടക്കം മുതൽ ചെന്നൈയിനൊപ്പം ഉള്ള ധനചന്ദ്ര സിംഗിന്റെയും കഴിഞ്ഞ സീസണിൽ ചെന്നൈക്കായി മികച്ച പ്രകടനം കാഴ്ചവെച്ച ബിക്രംജിത് സിംഗിന്റെയും ക്ലബ് വിടാനുള്ള തീരുമാനമാണ് ബാക്കി താരങ്ങളെക്കാൾ ചെന്നൈയിൻ ആരാധകരെ‌ ആശങ്കയിലാക്കുന്നത്.

നേരത്തെ പരിശീലകൻ ഗ്രിഗറിയുടെയും മലയാളി താരം മുഹമ്മദ് റാഫി ഉൾപ്പെടെ 13 താരങ്ങളുടെയും കരാർ ചെന്നൈയിൻ പുതുക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement