Site icon Fanport

സെരിടൺ ഫെർണാണ്ടസ് എഫ് സി ഗോവയിൽ തുടരും

ഗോവയുടെ താരം സെരിടൺ ബെന്നി ഫെർണാണ്ടസ് എഫ് സി ഗോവയ്ക്ക് ഒപ്പം തന്നെ തുടരും. രണ്ട് സീസൺ മുമ്പ് ഡ്രാഫ്റ്റിലൂടെ എഫ് സി ഗോവയിൽ എത്തിയ സെരിടൺ അന്ന് മുതൽ ഗോവയ്ക്കായി ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. ദീർഘകാല കരാറിലാണ് സെരിടൺ ഒപ്പുവെച്ചത്. ഈ പുതിയ കരാറോടെ 2022 വരെ സെരിടൺ എഫ് സി ഗോവയിൽ തുടരും എന്ന് ഉറപ്പായി.

അവസാന രണ്ട് സീസണുകളിലായി ഗോവൻ ഡിഫൻസിൽ 40 മത്സരങ്ങൾ സെരിടൺ കളിച്ചിട്ടുണ്ട്. മൂന്ന് അസിസ്റ്റുകളും സെരിടൺ സ്വന്തമാക്കി. മുമ്പ് ഗോവൻ ക്ലബായ സ്പോർട്ടിങ്ങ് ഗോവയുടെ താരമായിരുന്നു സെരിടൺ. ചർച്ചിൽ ബ്രദേഴ്സിന് വേണ്ടിയും സെരിടൺ ബൂട്ടണിഞ്ഞിട്ടുണ്ട്.

Exit mobile version