സെരിടൺ ഫെർണാണ്ടസ് എഫ് സി ഗോവ വിടില്ല, പുതിയ കരാർ ഒപ്പുവെച്ചു

ഗോവയുടെ താരം സെരിടൺ ബെന്നി ഫെർണാണ്ടസ് എഫ് സി ഗോവയ്ക്ക് ഒപ്പം തന്നെ തുടരും. 2017 സീസൺ തുടക്കത്തിൽ ഡ്രാഫ്റ്റിലൂടെ എഫ് സി ഗോവയിൽ എത്തിയ സെരിടൺ അന്ന് മുതൽ ഗോവയ്ക്കായി ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. 2 വർഷത്തെ കരാറിലാണ് സെരിടൺ ഒപ്പുവെച്ചത്. ഈ പുതിയ കരാറോടെ 2024 വരെ സെരിടൺ എഫ് സി ഗോവയിൽ തുടരും എന്ന് ഉറപ്പായി.

ഇതുവരെ ഗോവൻ ഡിഫൻസിൽ 95 മത്സരങ്ങൾ സെരിടൺ കളിച്ചിട്ടുണ്ട്. 4 അസിസ്റ്റുകളും സെരിടൺ സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങൾ കളിച്ചിരുന്നു. മുമ്പ് ഗോവൻ ക്ലബായ സ്പോർട്ടിങ്ങ് ഗോവയുടെ താരമായിരുന്നു സെരിടൺ. ചർച്ചിൽ ബ്രദേഴ്സിന് വേണ്ടിയും സെരിടൺ ബൂട്ടണിഞ്ഞിട്ടുണ്ട്.