സീരി എ ക്ലബിൽ നിന്ന് യുവതാരത്തെ റാഞ്ചി മുംബൈ സിറ്റി

20201027 142600
- Advertisement -

മുംബൈ സിറ്റിയും അവരുടെ ഉടമകളായ സിറ്റി ഗ്രൂപ്പും ഒരു വലിയ സൈനിംഗ് കൂടെ പൂർത്തിയാക്കി. മുംബൈ സിറ്റി പുതുതായി സൈൻ ചെയ്തിരിക്കുന്നത് ഒരു 23കാരനെയാണ്. അതും ഇറ്റാലിയൻ ഒന്നാം ലീഗായ സീരി എയിൽ കളിക്കുന്ന താരത്തെ. സീരി എ ക്ലബായ ബെനവെന്റോയുടെ താരമായ‌ സയ് ഗൊദാദോ ആണ് മുംബൈയിൽ എത്തിയിരിക്കുന്നത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് മുംബൈ സിറ്റി താരത്തെ സൈൻ ചെയ്തിരിക്കുന്നത്.

മധ്യനിര താരമായ ഗൊദാദോ ഈ വരുന്ന ഐ എസ് എൽ സീസണിൽ ഏവരെയും അത്ഭുതപ്പെടുത്തിയേക്കും. ജപ്പാന്റെ യുവ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ്. ഇംഗ്ലണ്ടിൽ ആണ് ജനിച്ചത് എങ്കിലും താരം ജപ്പാനു വേണ്ടിയാണ് കളിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സ്പർസിന്റെ അക്കാദമിയിലൂടെയാണ് ഗോദാദോ വളർന്നു വന്നത്‌. കഴിഞ്ഞ സീസണിൽ സൈപ്രസ് ക്ലബായ പാഫോസിൽ ലോണിൽ താരം കളിച്ചിരുന്നു.

Advertisement