Site icon Fanport

സെനഗൽ മിഡ്ഫീൽഡർ ഡെൽഹി ഡൈനാമോസിൽ, പ്രഖ്യാപനമെത്തി

നേരത്തെ തന്നെ ഫാൻപോർട്ട് റിപ്പോർട്ട് ചെയ്തിരുന്ന ഡെൽഹി ഡൈനാമോസിന്റെ പുതിയ സൈനിംഗ് ഔദ്യോഗികമായി.
മുൻ ബാഴ്സലോണ യുവതാരമായ ദിവാന്ദൊ ഡിയാഗ്നെയെ ആണ് ഡെൽഹി സ്വന്തമാക്കിയിരിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡറായ ഡിയാഗ്നെ ഒരു വർഷത്തെ കരാർ ആണ് ക്ലബുമായി ഒപ്പുവെച്ചത്. ബാഴ്സലോണ യൂത്ത് ടീമുകൾക്കായി മുമ്പ് കളിച്ചിട്ടുള്ള താരമാണ് ഡിയാഗ്ന.

2014 മുതൽ 2017 വരെ ആയിരുന്നു ഡിയാഗ്നെ ബാഴ്സലോണയിൽ ഉണ്ടായിരുന്നത്. ബാഴ്സലോണ ബി ടീമിലായിരുന്നു അദ്ദേഹം കളിച്ചത്. ബാഴ്സലോണയിൽ അവസരം ലഭിക്കാതെ ആയതോടെ‌ ബെൽജിയൻ ലീഗിൽ കളിക്കുന്ന ക്ലബായ യൂപെനിലേക്ക് ഡിയാഗ്നെ കൂടു മാറി. ബാഴ്സലോണയിൽ എത്തുന്നതിന് മുമ്പും യൂപെനിൽ ആയിരുന്നു ഡിയാഗ്നെ കളിച്ചിരുന്നത്.

സെനഗൽ ദേശീയ ടീമിൽ കളിച്ച പരിചയ സമ്പത്തും ഡിയാഗ്നെയ്ക്ക് ഉണ്ട്. താൻ വലിയ ക്ലബുകളിൽ കളിച്ചിട്ടുണ്ട് എന്നും അതുകൊണ്ട് തന്നെ ആ പരിചയസമ്പത്ത് ഡെൽഹിക്ക് ഗുണം ചെയ്യുമെന്നും ഡിയാഗ്നെ പറഞ്ഞു.

Exit mobile version