സെഹനാജ് സിംഗിനെ മുംബൈ നിലനിർത്തി

- Advertisement -

മുംബൈ സിറ്റി എഫ് സി ഡിഫൻസീവ് മിഡ്ഫീൽഡർ സെഹ്നാജ് സിംഗിനെ നിലനിർത്തി. നിലനിർത്തുന്ന താരങ്ങളെ തീരുമാനിക്കേണ്ട അവസാന തീയ്യതി ആയ ഇന്നലെ ആണ് മുംബൈ സെഹ്നാജുമായുള്ള കരാർ പുതുക്കാൻ തീരുമാനിച്ചത്. രണ്ട് വർഷത്തേക്കാണ് സെഹ്നാജിന്റെ പുതിയ കരാർ.

കഴിഞ്ഞ സീസണിലാണ് ഡെൽഹി ഡൈനാമോസിൽ നിന്ന് സെഹ്നാജ് മുംബൈയിലേക്ക് എത്തിയത്. മുംബൈയുടെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഇന്ത്യൻ കളിക്കാരൻ സെഹ്നാജ് തന്നെ ആയിരുന്നു. ഐലീഗിൽ ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും മുംബൈക്കും വേണ്ടി സെഹ്നാജ് ഇതിനു മുമ്പ് കളിച്ചിട്ടുണ്ട്.

നേരത്തെ മുംബൈ സിറ്റി റെക്കോർഡ് തുകയ്ക്ക് ഗോൾ കീപ്പർ അമ്രീന്ദറിനെ നിലനിർത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement