സീസൺ പകുതിയെ ആകുന്നുള്ളൂ, അപ്പോഴേക്ക് കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസൺ പോയിന്റിന് ഒപ്പം എത്തി

Img 20220109 210622

ഇന്ന് ഹൈദരാബാദ് എഫ് സിക്ക് എതിരെ നേടിയ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാമത് എത്തി. ഒപ്പം ലീഗിൽ 17 പോയിന്റും കേരള ബ്ലാസ്റ്റേഴ്സിന് ആയി. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആകെ നേടിയ 17 പോയിന്റാണ് സീസൺ പകുതി ആകുമ്പോഴേക്ക് കേരള ബ്ലാസ്റ്റേഴ്സ് നേടിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 20 മത്സരങ്ങളിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് 17 പോയിന്റ് നേടിയത്. ഈ സീസണിൽ കളി ആകെ പത്ത് മത്സരമെ ആകുന്നുള്ളൂ.

2017-18 സീസണിൽ നേടിയ 25 പോയിന്റ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ ഒരു സീസണിലെ ഇതുവരെയുള്ള ഏറ്റവും കൂടുതൽ പോയിന്റുകൾ. അത് മറികടക്കാൻ ഈ സീസണിൽ ആകും എന്ന് പ്രതീക്ഷിക്കാം.

2014നു ശേഷം ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സമയത്ത് ലീഗിന്റെ തലപ്പത്ത് ഇരിക്കുന്നത്. ലീഗിൽ പത്ത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ പരാജയപ്പെട്ടത് ഒരൊറ്റ മത്സരമാണ്.

Previous articleകേരള നമ്പർ വൺ!! ഹൈദരബാദിനെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിന്റെ തലപ്പത്ത്
Next articleഒന്നാമതാണ്!! കലിപ്പും അടക്കി കടവും വീട്ടി ഇരിക്കുകയാണ്, ഇത് നമ്മൾ ആഗ്രഹിച്ച കേരള ബ്ലാസ്റ്റേഴ്സ്