സേവിയർ ഗാമ എഫ് സി ഗോവയിൽ തുടരും

Saviour Gama Fc Goa Vs Mumbai City Fc 1180x500 767x432
Credit: Twitter

യുവ താരമായ സേവിയർ ഗാമ എഫ് സി ഗോവയിൽ തുടരും. 24കാരനായ ലെഫ്റ്റ് ബാക്ക് എഫ് സി ഗോവയുമായി രണ്ട് വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിലെ എഫ് സി ഗോവയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു സേവിയർ ഗാമ. ഫെറാണ്ടോയുടെ കീഴിൽ ഗോവയുടെ പ്രധാന ലെഫ്റ്റ് ബാക്കായി മാറിയ സേവിയർ കഴിഞ്ഞ സീസണിൽ ഒരു മത്സരം ഒഴികെ ബാക്കിയെല്ലാ മത്സരങ്ങളിൽ ഗാമ കളത്തിൽ ഇറങ്ങിയിരുന്നു‌

ഗോവയുടെ 15 മത്സരങ്ങളുടെ അപരാജിത കുതിപ്പിലും ഗാമ ഉണ്ടായിരുന്നു. ഒരു ഗോളും മൂന്ന് അസിസ്റ്റും താരം ഈ സീസണിൽ നേടിയിരുന്നു. മുമ്പ് ഗോവയുടെ റിസേർവ് ടീമിനായി കളിച്ച ഗാമ ഗോവയ്ക്ക് ഒപ്പം ഗോവ പ്രൊ ലീഗ് കിരീടം നേടിയിരുന്നു. മുമ്പ് എഫ് സി ബർദേസിലും സീസ ഫുട്ബോൾ അക്കാദമിയിലും കളിച്ചിട്ടുള്ള താരമാണ് സേവിയ ഗാമ.

Previous articleബ്രോഡിനൊപ്പം കളിച്ചത് ഗുണം ചെയ്യും – റോസ് ടെയിലർ
Next articleരാജ്യത്തിനായി കളിക്കുമ്പോൾ ഫലം എന്ത് തന്നെയായാലും നൂറ് ശതമാനം ശ്രമം പുറത്തെടുക്കാറുണ്ട് -മുഹമ്മദ് ഷമി