Site icon Fanport

സൗവിക് ചക്രബർത്തി ഇനി ഹൈദരബാദ് എഫ് സിയിൽ

വേർസറ്റൈൽ ഡിഫൻഡറായ സൗവിക് ചക്രബർത്തിയെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി. ലീഗിൽ അവസാന സ്ഥാനത്തുള്ള ഹൈദരാബാദ് എഫ് സി ടീം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സൗവികിനെ ടീമിൽ എത്തിക്കുന്നത്. കഴിഞ്ഞ സീസണിൽ ആയിരുന്നു സൗവിക് മുംബൈ സിറ്റിയിൽ എത്തിയത്. മുംബൈക്കായി 25 മത്സരങ്ങൾ താരം കളിച്ചിരുന്നു.

ട്രാൻസ്ഫർ തുക നൽകിയാണ് ഹൈദരാബാദ് സൗവികിനെ ടീമിൽ എത്തിച്ചത്. മുമ്പ് ജംഷദ്പൂർ എഫ് സിക്കായും ഡെൽഹി ഡൈനാമോസിനായും താരം കളിച്ചിട്ടുണ്ട്. ഡെൽഹിയിൽ അനസ് എടത്തൊടികയ്ക്ക് ഒപ്പം സൗവികിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ട് പണ്ട് വലിയ കയ്യടികൾ നേടിയിരുന്നു. ഡിഫൻസിൽ എവിടെയും വിശ്വസിച്ച് കളിപ്പിക്കാൻ പറ്റിയ താരമാണ് സൗവിക്. ഡിഫൻസീവ് മിഡായും കളിക്കാറുണ്ട്. ബംഗാൾ സ്വദേശിയായ സൗവിക് മുമ്പ് മോഹൻ ബഗാൻ ഡിഫൻസിലും കളിച്ചിട്ടുണ്ട്.

Exit mobile version