മലാഗ സിറ്റി അക്കാദമിയിൽ നിന്നും സൗരവ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു താരം കൂടെ. സ്പെയിനിലെ മലാഗ സിറ്റി അക്കാദമിയിൽ പരിശീലനം ലഭിച്ച ഇപ്പോൾ സി ഡി അൽ മുനേകർ സിറ്റി ക്ലബിന്റെ സീനിയർ ടീമിൽ കളിക്കുന്ന സൗരവ് ഗോപാലകൃഷ്ണൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക്. ട്രയൽസിനായാകും താരം ബ്ലാസ്റ്റേഴ്സിൽ എത്തുക. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സീസൺ അവസാനം വരെ സൗരവ് ട്രെയിൻ ചെയ്യും.

കേരള ബ്ലാസ്റ്റേഴ്സ് ക്ലബിലേക്ക് താരത്തിന് കരാർ നൽകി എടുക്കുമോ എന്നത് ട്രയൽസിനു ശേഷം മാത്രമെ വ്യക്തമാകു. ഇന്ത്യൻ വംശചനായ സൗരവ് ഒമാനിലെ മസ്കറ്റിലാണ് വളർന്നത്. 20കാരനായ താരം സെന്റർ ബാക്കായാണ് കളിക്കുന്നത്. 12 മാസമായി മലാഗ സിറ്റി അക്കാദമിയിൽ കളിക്കുകയാണ്.

അക്കാദമിയിലെ മികച്ച പ്രകടനം സി ഡി അൽമുനേകർ ക്ലബിന്റെ സീനിയർ ടീമിൽ സൗരവിനെ എത്തിക്കുകയായിരുന്നു. സീനിയർ ക്ലബിനായി 5 മത്സരങ്ങൾ ഇതുവരെ സൗരവ് കളിച്ചിട്ടുണ്ട്. സൗരവ് ഈ ആഴ്ച അവസാനം കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement