Picsart 23 06 17 15 43 19 261

ഒഡീഷയുടെ സൗൾ ക്രെസ്പോയും ഇനി ഈസ്റ്റ് ബംഗാളിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ ഒഡീഷ എഫ് സിക്കായി മികച്ച പ്രകടനം കാഴ്ചചെച്ച സൗൾ ക്രെസ്പോയെ ഈസ്റ്റ് ബംഗാൾ എഫ്‌സി സ്വന്തമാക്കി. ഒരു സീസൺ നീണ്ടുനിൽക്കുന്ന ഡീലിൽ ആൺ സ്പാനിഷ് മിഡ്‌ഫീൽഡർ ഈസ്റ്റ് ബംഗാളിൽ എത്തുന്നത്‌. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ഹൈദരാബാദ് താരമായിരുന്ന സിവിയേരോയും ഈസ്റ്റ് ബംഗാളിൽ എത്തിയിട്ടുണ്ട്.

ഒഡീഷ എഫ്‌സിക്കായി സൗൾ 18 ഐ‌എസ്‌എൽ മത്സരങ്ങൾ കളിച്ചിരുന്നു. 3 സൂപ്പർ കപ്പ് മത്സരങ്ങൾ, 5 ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ എന്നിവയും താരം ഇന്ത്യയിൽ കളിച്ചു. ആകെ 26 മത്സരങ്ങളിൽ നിന്ന് അദ്ദേഹം 3 തവണ ഗോൾ നേടുകയും ചെയ്തു. സ്പെയിനിലെ പോൺഫെറാഡയിൽ നിന്നുള്ള 26 കാരനായ മിഡ്ഫീൽഡർ 2010-ൽ സ്പാനിഷ് ടീമായ എസ്ഡി പോൺഫെറാഡിനയുടെ യൂത്ത് സെറ്റപ്പിലൂടെ ആണ് കരിയർ ആരംഭിച്ചത്‌. ലിഗ 2വിലും കോപ്പ ഡെൽ റേയിലും കളിച്ച പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്.

Exit mobile version