Picsart 23 08 26 00 02 36 338

സർതക് ഇനി ചെന്നൈയിന്റെ താരം

ഇന്ത്യൻ യുവ പ്രതിരോധ താരം സർതക് ഗൊലുയി ഈസ്റ്റ് ബംഗാൾ എഫ്‌സി വിട്ടു. ഇനി താരം ചെന്നൈയിന് ഒപ്പം ഐ എസ് എൽ കളിക്കും. ചെന്നൈയിൻ സർതകിന്റെ സൈനിംഗ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വർഷത്തെ ലോൺ കരാറിൽ ആണ് സർതക് ചെന്നൈയിനൊപ്പം ചേരുന്നത്. ചെന്നൈയിന്റെ ഡ്യൂറണ്ട് കപ്പ് സ്ക്വാഡിനൊപ്പം സർതക് ചേരും.

കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു സർതക് ഈസ്റ്റ് ബംഗാളിൽ എത്തിയത്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങൾ താരം കളിച്ചിരുന്നു. ഒരു ഗോളും താരം ഐ എസ് എല്ലിൽ നേടി.

25 വയസുകാരൻ അതിനു മുമ്പ് ബെംഗളൂരു എഫ് സിയിൽ ആയിരുന്നു. കൊൽക്കത്തയിൽ ജനിച്ച സർതക് എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഐ-ലീഗിലെയും ഇന്ത്യൻ സൂപ്പർ ലീഗിലെയും പ്രധാന ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. പൂനെ സിറ്റി, മുംബൈ സിറ്റി എഫ്‌സി എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ 65 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Exit mobile version